സംസ്ഥാനത്ത്, ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം 15നകം മൈക്രോ പ്ലാന്‍ തയ്യാറാക്കണം.
തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ വാക്‌സിനുകളുടെ ഗുണഫലവും ലഭ്യതയും എല്ലായിടത്തും ഉറപ്പാക്കണമെന്നും ശ്രീമതി വീണാ ജോർജ് നിർദേശിച്ചു.
Post a Comment