58 -ാമത് ജ്ഞാനപീഠ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്തു. പ്രമുഖ ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാർ, സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു രാമഭദ്ര ആചാര്യ എന്നിവർക്കായിരുന്നു 2023 ലെ ജ്ഞാനപീഠ പുരസ്‌കാരങ്ങൾ. അവാർഡ് ജേതാക്കളെ രാഷ്ട്രപതി അഭിനന്ദിച്ചു. വാത്മീകി മുതൽ രവീന്ദ്ര നാഥ ടാഗോർ അടക്കമുള്ള പ്രശസ്ത കവികളുടെ രചനകളിൽ പ്രതിഫലിക്കുന്നത് ജീവസുറ്റ ഇന്ത്യയുടെ ഹൃദയ സ്പന്ദനമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Post a Comment