കായണ്ണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ കോസ്മെറ്റോളജിസ്റ്റ്, സോളാർ എൽ.ഇ. ഡി ടെക്‌നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് മെയ്‌ 24 വരെ അപേക്ഷ സമർപ്പിക്കാം.

കായണ്ണ: കായണ്ണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കാൻ പോകുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ കോസ്മെറ്റോളജിസ്റ്റ്, സോളാർ എൽ.ഇ. ഡി ടെക്‌നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് മെയ്‌ 24 വരെ അപേക്ഷ സമർപ്പിക്കാം. എസ്സ്. എസ്സ്. എൽ.സി പാസ്സായ വിദ്യാർത്ഥികൾ, പ്ലസ് വൺ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ, പഠനം നിർത്തിയ കുട്ടികൾ, ഭിന്ന ശേഷി കുട്ടികൾ, എന്നിവർക്കൊക്കെ അപേക്ഷ സമർപ്പിക്കാം. 

യോഗ്യത പത്താം തരമാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സംവരണം ഉണ്ടായിരിക്കുന്നതാണ്. കോഴ്സുകൾ തികച്ചും സൗജന്യമാണ്. കായണ്ണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വന്നുകഴിഞ്ഞാൽ അപേക്ഷ ഫോം സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ സമഗ്ര ശിക്ഷ കേരളയുടെ ഓൺലൈൻ പോർട്ടലിൽ നിന്നും അപേക്ഷ ഫോം ലഭ്യമാണ്. 

കൂടുതൽ വവരങ്ങൾക്ക് 9539668740 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post