കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരെ അനുസ്മരിച്ച് നാട്. നായനാർ വിട്ടുപിരിഞ്ഞിട്ട് 21വർഷം പൂർത്തിയാകുന്ന ഇന്ന് കണ്ണൂരിൽ വിവിധ പരിപാടികളാണ് നടക്കുന്നത്.
രാവിലെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, സംസ്ഥാന സമിതിയംഗം ടി.വി. രാജേഷ്, ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, കെ.വി. സുമേഷ് എം.എൽ.എ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
വൈകീട്ട് അഞ്ചിന് കല്യാശ്ശേരി പി.സി.ആർ. ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും.
Post a Comment