പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരൻമാര്‍ക്കുള്ള വീസ സേവനങ്ങള്‍ അടിയന്തരമായി നിര്‍ത്തി വച്ച് ഇന്ത്യ. പാക് പൗരന്മാരുടെ നിലവിലെ എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27 ന് അവസാനിക്കും.മെഡിക്കൽ വീസകളുടെ കാലാവധി 29 ന് അവസാനിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും, പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരൻമാർ എത്രയും വേഗം മടങ്ങിയെത്തണമെന്നും മന്ത്രാലയം നിർദേശം നൽകി.
പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കാനും, അട്ടാരി അതിര്‍ത്തി അടയ്ക്കാനും തീരുമാനിച്ചിരുന്നു. അട്ടാരി, ഫിറോസ്പുര്‍, ഫസില്‍ക്ക അതിര്‍ത്തികളില്‍ നടക്കുന്ന റിട്രീറ്റ് ചടങ്ങുകള്‍ ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. റിട്രീറ്റ് ചടങ്ങിനിടയിൽ ഗേറ്റ് തുറക്കില്ല. പതാക താഴ്ത്തിയ ശേഷമുള്ള ഹസ്തദാന ചടങ്ങും ഒഴിവാക്കി.
Post a Comment