പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു.

പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. 1970 മുതൽ 1992 വരെ അദ്ദേഹം കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം തലവനായി പ്രവർത്തിച്ചു. കേരളത്തിന്റെ പെരുമാൾ കാലഘട്ടത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധമായ പെരുമാൾസ് ഓഫ് കേരള പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.  

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷൻ, എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം ജി എസ് നാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ മലാപറമ്പിലെ എം.ജി.എസിന്റെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

Post a Comment

Previous Post Next Post