ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം മെയ് ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രഖ്യാപനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടന്നു വരികയാണ്. ഈ മാസം 3 മുതൽ 26 വരെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി പൂർത്തീകരിച്ചു.
ആകെ നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തിയൊന്ന് വിദ്യാർത്ഥികൾ ആണ് പരീക്ഷ എഴുതിയതെന്നും മന്ത്രി പറഞ്ഞു.ഈ അദ്ധ്യയന വർഷം എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തിൽ കുറവ് സ്‌കോർ നേടിയ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചതായും മന്ത്രി അറിയിച്ചു.
Post a Comment