ഉപയോഗ ശൂന്യമായ മരുന്നുകള്‍ മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയുന്നത് തടയാന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആവിഷ്‌ക്കരിക്കുന്ന നൂതന പദ്ധതിയായ New Programme for Removal of Unused Drugs , nPROUD ന് ഇന്ന് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് കോഴിക്കോട് നി൪വഹിക്കും.
കോഴിക്കോട് കോര്‍പ്പറേഷനിലും കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
Post a Comment