ബംഗളൂരുവിൽ കാർ മരത്തിലിടിച്ച് വിദ്യാർഥിയടക്കം രണ്ടു മലയാളികൾ മരിച്ചു.

ബന്നാർഘട്ടയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എം.ബി.എ വിദ്യാർഥിയും നിലമ്പൂർ സ്വദേശിയുമായ അർഷ് പി. ബഷീർ (23), ബംഗളൂരുവിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.   ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. 

ബന്നാർഘട്ടയിലെ രാഘിഹല്ലി വനമേഖലയിൽ തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.   

Post a Comment

Previous Post Next Post