ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപി എം ആർ അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരു തെന്നും ഇതു സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രചാരണം നടത്തണമെന്നും കോടതി നിർദേശം നൽകി. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
അതിനിടെ, സന്നിധാനവും പരിസരപ്രദേശങ്ങളും ശുചിയാക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ പുണ്യം പൂങ്കാവനം പദ്ധതിക്ക് ബദലായി പവിത്രം ശബരിമല എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടത്തി വരികയാണ്.
Post a Comment