സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ ഇന്ന്‌ സമ്മാനിക്കും.

സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ ഇന്ന്‌ മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരത്ത് സമ്മാനിക്കും. വൈകുന്നേരം 5.30 ന് ടാഗോര്‍ തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. 

2022, 2023 വര്‍ഷങ്ങളിലെ ടെലിവിഷന്‍ പുരസ്കാരങ്ങളും 2022 ലെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്കാരവുമാണ് ഇന്ന് സമ്മാനിക്കുന്നത്. 2022 ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ 49 പേരും 2023 ലെ അവാര്‍ഡുകള്‍ 54 പേരും ഏറ്റുവാങ്ങും.

Post a Comment

Previous Post Next Post