ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2024-2025വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി കാപ്പാട് ഡിവിഷനിൽ വാർഡ് 18ൽ നിർമാണം പൂർത്തിയാക്കിയ തെങ്ങിൽതാഴെ കാപ്പാട് ചെറിയപള്ളി ഡ്രൈനേജ് കം ഫുട്പാത്ത് ബ്ലോക്ക് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി. ഷരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സാദിക് അവിർ, അബ്ബാസിന്റകത്ത് മമ്മദ് പോയിൽ സാദിക്, പി കെ. സാലിഹ് , വി കെ അൻസാർ, വാർഡ് കൺവീനർ അബൂബക്കർ കാച്ചിലോടി, വാർഡ് സി ഡി എ സ് മെമ്പർ അഫ്സ മനാഫ് സംസാരിച്ചു
Post a Comment