വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങ് അവസാനിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംവിധാനമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ സംസ്ഥാനതലത്തിൽ റാഗിംഗ് വിരുദ്ധ സംവിധാനമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്‍റി റാഗിംഗ് സെല്ലുകൾ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ക്യാമ്പസുകളിലും ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് പ്രിൻസിപ്പൽമാരുടെ  യോഗം ചേരാന്‍ തീരുമാനിച്ചതായും മന്ത്രി  വ്യക്തമാക്കി.


Post a Comment

Previous Post Next Post