കേന്ദ്ര ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരിക്കുന്നത്. വയനാടിനും, വിഴിഞ്ഞത്തിനുമായി സാമ്പത്തിക സഹായം, പ്രത്യേക സാമ്പത്തിക പാക്കേജ്, വായ്പാ പരിധിയിലെ വര്‍ദ്ധന എന്നിവയിലാണ് കേരളത്തിന്‍റെ പ്രതീക്ഷ.
മനുഷ്യ - വന്യജീവി സംഘർഷം നേരിടുന്നതിനും പ്രത്യേക പാക്കേജ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. 2,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് വയനാടിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment