ഇക്കൊല്ലത്തെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടും. അടുത്തമാസം 22-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ബി.സി.സി.ഐ ആണ് ഇന്ന് സമയക്രമം പ്രഖ്യാപിച്ചത്. പത്ത് ടീമുകളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. 13 മൈതാനങ്ങളിൽ 65 ദിവസങ്ങളിലായി 74 മത്സരങ്ങളാണ് ഈ വർഷത്തെ ഐപിഎല്ലില്‍ ഉണ്ടാകുക.
Post a Comment