കോഴിക്കോട്: സംസ്ഥാന തലത്തിൽ എസ് എം എ ബാധിച്ച കുഞ്ഞുങ്ങളുടെ കുടുംബ സംഗമവും ശില്പശാലയും കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ നിള ഹാളിൽ 18.01.2025 ൽ സംഘടിപ്പിച്ചു. തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ആണ് പരിപാടിയിൽ പങ്കെടുത്തത് പരിപാടിയോട് അനുബന്ധിച്ച് എസ് എം എ ബാധിച്ച കുട്ടികൾക്കുള്ള പുനരധിവാസത്തെക്കുറിച്ച് ഡോക്ടർ റീബ മേരി മണി,പ്രൊഫസർ പി എം ആർ, മെഡിക്കൽ കോളേജ് ക്ലാസ് എടുത്തു. തുടർന്ന് മാതാപിതാക്കളുടെ സംശയങ്ങൾക്ക് ശിശു രോഗ വിഭാഗം, ന്യൂറോളജി , പൾമനോളജി , ഓർത്തോപിടിക്സ്, പി എം ആർ എന്നി വിഭാഗം ഡോക്ടർമാർ മറുപടി പറഞ്ഞു.
തുടർന്ന് രക്ഷിതാക്കൾക്കായുള്ള ഹാൻഡ്സ് ഓൺ തെറാപ്പിസെഷനും രക്ഷിതാക്കൾക്ക് കൂടുതൽ അറിവ് നൽകുന്നതിനായി ലഘുലേഖയും വിതരണം ചെയ്തു. കേരള യുണൈറ്റഡ് എഗൈൻസ് റെയർ ഡിസീസ് (KARE )എന്ന അപൂർവ്വ രോഗങ്ങൾക്കായുള്ള സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൂറോളം കുട്ടികൾക്ക് സൗജന്യമായി തുടർച്ചയായി ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ നൽകുന്നത്. പരിപാടിയിൽ 50 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.
പരിപാടിയിൽ പ്രതീക്ഷയുടെ നിറങ്ങൾ എന്ന പേരിൽ എസ് ബാധിച്ച കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തി. കൂടാതെ കുട്ടികൾ വരച്ച ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് കലണ്ടർ പരിപാടിയിൽ പ്രകാശനം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ സജിത് കുമാർ പ്രിൻസിപ്പൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് നിർവഹിച്ചു.
ചടങ്ങിൽ ഡോക്ടർ ശ്രീജിത്ത് എച്ച് ഓ ഡി ഡിപ്പാർട്ട്മെന്റ് ഓഫ് പി എം ആർ മെഡിക്കൽ കോളേജ്, ഡോക്ടർ രാജേന്ദ്രൻ .എൻ ,ജില്ലാ മെഡിക്കൽ ഓഫീസർ ,ഡോക്ടർ അരുൺകുമാർ എ ,വൈസ് പ്രിൻസിപ്പൽ ,ഗവൺമെന്റ് മെഡിക്കൽ കോളേജ് .ഡോക്ടർ അഷ്റഫ് ടി പി ഡിപ്പാർട്മെന്റ് ഓഫ് പീഡിയാട്രിക് മഞ്ചേരി മെഡിക്കൽ കോളേജ്, ശ്രീ അജീഷ്, ഡി ഇ ഐ.സി മാനേജർ എൻ എച്ച് എം എന്നിവർ പങ്കെടുത്തു.
Post a Comment