എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ലോക്കറുകള്‍ക്കും നോമിനിനേഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിരവധി അക്കൗണ്ടുകള്‍ക്ക് നോമിനി ഇല്ല എന്ന് കണ്ടെത്തിയതായും നിക്ഷേപകരുടെ മരണ ശേഷം കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് നോമിനേഷന്‍ അത്യന്താപേക്ഷിതമാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.
കാലാനുസൃതമായി ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകളിലെ ഉപഭോക്തൃ സേവന കമ്മിറ്റികളോട് ആര്‍ബിഐ നിര്‍ദേശിച്ചു. ഈ വര്‍ഷം മാര്‍ച്ച് 31 മുതല്‍ മൂന്ന്മാസ ഇടവേളയില്‍ ആര്‍ബിഐയുടെ ദക്ഷ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കേന്ദ്രബാങ്ക് അറിയിച്ചു.
Post a Comment