ബഹിരാകാശ രംഗത്ത് പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യ. ഐ.എസ്.ആർ.ഒ യുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പെയ്‌ഡെക്‌സ് ദൗത്യം വിജയകരമായി പൂർത്തിയാക്കി.

ബഹിരാകാശ രംഗത്ത് മറ്റൊരു ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വച്ച് കൂട്ടിയോജിപ്പിക്കുന്ന  സ്‌പേസ് ഡോക്കിങ്  പരീക്ഷണമായ സ്‌പെയ്‌ഡെക്‌സ്  ദൗത്യം   ഐ.എസ്.ആർ.ഒ  വിജയകരമായി പൂർത്തിയാക്കി. 

വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടി യോജിപ്പിച്ചത്. ഇതോടെ സ്‌പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.


Post a Comment

Previous Post Next Post