കായികമേളയിൽ നിന്ന് സ്കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ടുതേടി.

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽനിന്ന് രണ്ട് സ്കൂളുകളെ വിലക്കിയ നടപടിയിൽ  ബാലാവകാശ കമ്മിഷൻ റിപ്പോർട്ടുതേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.  സ്കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്.

 തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളെ സംസ്ഥാന സ്കൂൾ കായികമേളയിൽനിന്നും വിലക്കിയകിലൂടെ ദേശീയ സ്കൂൾ കായികമേളയിലും ഇവർക്ക് അവസരം നഷ്ടമാകും. സ്കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. 

Post a Comment

Previous Post Next Post