കെ എസ് ഇ ബിയിൽ തൊഴിൽ പരിശീലനം നേടാൻ അവസരം.

എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ നേടിയവർക്ക് കെ എസ് ഇ ബിയിൽ പെയ്ഡ് അപ്രൻ്റീസാകാം. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബി ടെക്/ ബി ഇ/ 3 വർഷ ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയോ കമ്പ്യൂട്ടർ ഹാർഡ് വെയർ/ കമ്പ്യൂട്ടർ സയൻസിൽ 3 വർഷ ഡിപ്ലോമയോ നേടിയ വിദ്യാർത്ഥികളാണ് ഇൻ്റർവ്യൂവിനെത്തേണ്ടത്. കമ്പ്യൂട്ടർ ഹാർഡ് വെയർ/ കമ്പ്യൂട്ടർ സയൻസ് വിഭാഗത്ത് തിരുവനന്തപുരം വൈദ്യുതിഭവനിലെ 2 ഒഴിവുകൾ മാത്രമാണുള്ളത്.

2025 ജനുവരി  4, രാവിലെ 9.30ന് തൃശ്ശൂർ നെടുപുഴ ഗവ. സർക്കാർ പോളി ടെക്നിക്കിലാണ് ഇൻ്റർവ്യൂ നടക്കുക. 

 ചെന്നൈ ആസ്ഥാനമായ ബോർഡ് ഫോർ അപ്രൻ്റീസ്ഷിപ് ട്രെയിനിംഗ് (സതേൺ റീജിയൻ)  ആണ് വോക്ക് ഇൻ ഇൻ്റർവ്യൂ സംഘടിപ്പിച്ചിരിക്കുന്നത്. 

യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സഹിതം നേരിട്ട് എത്തിച്ചേരേണ്ടതാണ്.

Post a Comment

Previous Post Next Post