ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവം, ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു, വധശിക്ഷ നൽകണം’; ഷാരോൺ കേസിൽ പ്രോസിക്യൂഷൻ : ശിക്ഷ തിങ്കളാഴ്ച വിധിക്കും.

നെ​യ്യാ​റ്റി​ൻ​ക​ര: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദം. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തിയിൽ നടത്തിയ അന്തിമവാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.   ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. പ്രതി ദയ അർഹിക്കുന്നില്ല. മാപ്പ് അർഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ‌ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

ആത്മാർഥമായാണ് ഷാരോണിനെ ഗ്രീഷ്മ പ്രണയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ട്. നല്ല ബന്ധമുള്ളപ്പോൾ കൈവശപ്പെടുത്തിയ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു. ബന്ധം മോശമായപ്പോൾ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, ബ്ലാക്ക് മെയിൽ ചെയ്ത് ഷാരോൺ പിന്നാലെ വന്നു. ഗ്രീഷ്മക്ക് തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷൻ വ്യക്തമാക്കി.  

Post a Comment

Previous Post Next Post