കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത.

കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തും മഴയെത്തുന്നത്. അതേസമയം ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . 

ഇന്ന് 14 ജില്ലകളിലും ഒറ്റപ്പെട്ട മഴ എത്തിയേക്കാം.എന്നാൽ നാളെ മൂന്ന് ജില്ലകളിൽ കാവലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ് ഉള്ളത്. 

Post a Comment

Previous Post Next Post