ഭാവഗായകന്‍ പി.ജയചന്ദ്രന് വിട; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം; സംസ്കാരം നാളെ.

ഭാവഗായകന്‍ പി ജയചന്ദ്രന് വിട. ഇന്നലെ രാത്രി 7.54 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഒന്നരവർഷമായി  ചികിത്സയിലായിരുന്നു. ഭൗതിക ശരീരം രാവിലെ എട്ടോടെ പൂങ്കുന്നത്തെ വീട്ടില്‍ എത്തിക്കും. 

പകല്‍ പത്തുവരെ അവിടെയും 12.30 വരെ തൃശൂര്‍ സംഗീത നാടക അക്കാദമി വളപ്പിലും പൊതുദര്‍ശനത്തിനുവയ്ക്കും. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ എറണാകുളം പറവൂര്‍ ചേന്ദമംഗലത്തെ വീട്ടില്‍.­

Post a Comment

Previous Post Next Post