ദേശീയ മഞ്ഞള്‍ ബോര്‍ഡ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. മഞ്ഞള്‍ കര്‍ഷകരുടെ ക്ഷേമത്തിലും മികച്ച മഞ്ഞള്‍ ഇനങ്ങള്‍ വികസിപ്പിക്കുന്നതിലും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലും ബോര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് മഞ്ഞള്‍ കൃഷി ചെയ്യുന്നതെന്നും ലോകത്തിലെ മഞ്ഞളിന്റെ 70 ശതമാനവും ഇന്ത്യയിലാണ് കൃഷി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ മഞ്ഞള്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. മഞ്ഞള്‍ ഉല്‍പാദനത്തില്‍ നൂതനാശയങ്ങള്‍, ആഗോള പ്രോത്സാഹനം, മൂല്യവര്‍ദ്ധനവ് എന്നിവയ്ക്ക് മികച്ച അവസരങ്ങള്‍ ഈ ബോര്‍ഡ് ഉറപ്പാക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
Post a Comment