രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാര്‍  സത്യവാചകം ചൊല്ലി കൊടുക്കും.  ബിഹാർ ഗവർണറായിരുന്നു രാജേന്ദ്ര വിശ്വനാഥ് അർലെക്കർ. 

സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും പങ്കെടുക്കും. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നിയുക്ത ഗവർണറെ  മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.‌


Post a Comment

Previous Post Next Post