മകരവിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് രാവിലെ 6.30 ന് ശബരിമല ക്ഷേത്ര നട അടച്ചു.

മകരവിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് രാവിലെ 6.30 ന് ശബരിമല ക്ഷേത്ര നട അടച്ചു.  ഗണപതി ഹോമത്തിനു ശേഷം രാവിലെ ആറിന് തിരുവാഭരണ പേടകസഘം പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് മടങ്ങി. തുടർന്ന് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ദർശനം നടത്തിയതോടെ നട അടച്ചു.

 ആചാരപരമായ മറ്റു ചടങ്ങുകളും പൂര്‍ത്തിയായതോടെ  ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്തിയായി.  കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട അടുത്തമാസം 12-ന് വൈകിട്ട്  തുറക്കും.  


Post a Comment

Previous Post Next Post