അമേരിക്കന്‍ ഐക്യനാടിന്‍റെ 47-ാമത് പ്രസിഡന്‍റായി ഡൊണാള്‍ഡ് ജെ ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തരയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.
അമേരിക്കയില്‍ അതിശൈത്യം തുടരുന്നതില്‍ പ്രസിഡന്‍റിന്‍റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തിന്‍റെ ഉള്ളിലെ ഹാളിലാണ് നടക്കുന്നത്. 40 വര്‍ഷത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ഇവിടെ നടക്കുന്നത്. 1985-ല്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്‍ രണ്ടാം തവണ അധികാരമേറ്റപ്പോള്‍ സത്യപ്രതിജ്ഞ അകത്തെ വേദിയിലായിരുന്നു.
പ്രസിഡന്‍റ് ജോ ബൈഡനും ജില്‍ ബൈഡനും, മുന്‍ പ്രസിഡന്‍റുമാരായ ബില്‍ ക്ലിന്‍റണും ജോര്‍ജ്ജ് ഡബ്ല്യു ബുഷും ബരാക് ഒബാമയും ചടങ്ങില്‍ പങ്കെടുക്കും. വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് വൈസ് പ്രസിഡന്‍റ് ഹാന്‍ ഷെങ്ങും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അര്‍ജന്‍റീന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ടെക് വ്യവസായ ഭീമന്മാരായ ടെസ്ല, സ്പേസ് എക്സ് എന്നിവയുടെ എലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിളിന്‍റെ ടിം കുക്ക്, ഓപ്പണ്‍ എ ഐയുടെ സാം ആള്‍ട്ട്മാന്‍ എന്നിവരുടെ സാന്നിധ്യവും ഉണ്ടാകും.
Post a Comment