സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന ചൂട് സൂര്യാഘാതത്തിനും, നിര്‍ജലീകരണത്തിനും കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Post a Comment