ബിരുദകോഴ്സുകളിലേയ്ക്കുള്ള പൊതു പ്രവേശന പരീക്ഷയായ, CUET-UG യിൽ പരിഷ്കാരങ്ങൾ വരുത്തി യുജിസി. അടുത്ത അധ്യയന വർഷം മുതൽ, പന്ത്രണ്ടാം ക്ലാസിൽ പഠിച്ച വിഷയങ്ങൾ പരിഗണിക്കാതെ ഏത് വിഷയത്തിലും CUET-UG പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞു.
യുജിസി രൂപീകരിച്ച വിദഗ്ധ സമിതി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇനി മുതൽ CUET-UG പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രൂപത്തിലായിരിക്കും നടത്തുക. അടുത്ത വർഷം മുതൽ 37 വിഷയങ്ങൾക്ക് പകരം 63 വിഷയങ്ങളിൽ CUET-UG പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്ക് പരമാവധി അഞ്ച് വിഷയങ്ങളില്‍ പരീക്ഷ എഴുതാനാകും. എല്ലാ പരീക്ഷകൾക്കും 60 മിനിറ്റ് ദൈർഘ്യമുണ്ടാകും. പരീക്ഷയിലെ ഓപ്ഷണൽ ചോദ്യങ്ങള്‍ ഒഴിവാക്കി.
Post a Comment