മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫാ പുരസ്‌കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്; വനിത താരം സ്പെയ്നിന്റെ അയ്താന ബോണ്‍മാറ്റി.

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫാ പുരസ്‌കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനുവേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഇരുപത്തിനാലുകാരനെ ആഗോള ഫുട്ബോള്‍ സംഘടനയുടെ മികച്ച താരമാക്കിയത്. വനിതകളിൽ മികച്ച താരമായി സ്പെയ്നിന്റെ അയ്താന ബോണ്‍മാറ്റിയെ തെരഞ്ഞെടുത്തു.  തുടര്‍ച്ചയായ രണ്ടാംതവണയാണ് ബോണ്‍ന്‍മാറ്റിക്ക് മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരം ലഭിക്കുന്നത്. 

 അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സെലൊട്ടിയാണ് മികച്ച പരിശീലകന്‍. മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലസാന്‍ഡ്രോ ഗര്‍ണാച്ചോയ്ക്കാണ്. വനിതകളില്‍ സ്വന്തംപേരിലുള്ള 'മാര്‍ത്ത' പുരസ്‌കാരം ബ്രസീല്‍ ഇതിഹാസതാരം മാര്‍ത്ത തന്നെ സ്വന്തമാക്കി.


Post a Comment

Previous Post Next Post