എസ്‌എസ്‌എൽസി, പ്ലസ് വൺ ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ ചോർന്ന സംഭവം അന്വേഷിക്കുന്നതിനായി ആറംഗസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതിയാണ് അന്വേഷിക്കുക. ഉന്നതതല യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ട്യൂഷൻ അധ്യാപകരുടെ വിവരം ശേഖരിക്കും ഒരുമാസത്തിനകം റിപ്പോർട്ട് പൊതുവിദ്യാഭ്യാസമന്ത്രിക്ക് നൽകണം. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പോലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നതായും വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment