സംസ്ഥാനത്തെ മുഴുവൻ മുൻഗണനാ റേഷൻ കാർഡ് ഉടമകളുടെയും മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിക്കുന്നതിനായുള്ള ഇ-കെവൈസി അപ്‌ഡേഷൻ സമയപരിധി ഈ മാസം 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി.ആർ. അനിൽ. ഇതുവരെ സംസ്ഥാനത്തെ 88.41 ശതമാനം അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment