പാലക്കാട്‌ പനയംമ്പാടത്ത് ലോറി ദേഹത്തേക്ക് മറിഞ്ഞ് മരിച്ച നാല് വിദ്യാർത്ഥിനികളുടെയും ഖബറടക്കം ഇന്ന്.

പാലക്കാട്‌ പനയംമ്പാടത്ത് ലോറി ദേഹത്തേക്ക് മറിഞ്ഞ് മരിച്ച നാല് വിദ്യാർത്ഥിനികളുടെയും  ഖബറടക്കം ഇന്ന് നടക്കും. രാവിലെ തുപ്പനാട് കരിമ്പക്കൽ ഹാളിലെ  പൊതുദർശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ്  ഖബറടക്കം നടക്കുക.കരിമ്പ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ ഫാത്തിമ, ഇർഫാന ഷെറിൻ,റിദ ഫാത്തിമ, ഐഷ എന്നിവരാണ് ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ മരിച്ചത്.


Post a Comment

Previous Post Next Post