ദേശീയപാത വികസനം ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്: പി.കെ.കെ ബാവ.

കാപ്പാട് : അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് എക്കാലവും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളതെന്ന്
മുൻ മന്ത്രി പി.കെ.കെ ബാവ പറഞ്ഞു. പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷണൽ ഹൈവേ അധികാരികളും കണ്ണു തുറക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ തിരുവങ്ങൂർ ദേശീയ പാത പരിസരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ ജനങ്ങളുടെ സുഗമമായ  സഞ്ചാരത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ച്കൊണ്ട് അധികാരികൾ
അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുതെന്ന് ബാവ സാഹിബ് പറഞ്ഞു.


ഗ്രാമപഞ്ചായത്ത് മെമ്പർ വത്സല  പുല്ല്യത്ത് അധ്യക്ഷത വഹിച്ചു. അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, സെക്രട്ടറി റഷീദ് വെങ്ങളം, കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മുരളി തോരോത്ത്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പൂക്കാട് കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ മാസ്റ്റർ, തിരുവങ്ങൂർ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്‌ കെ.കെ ഫാറൂഖ്, ഓട്ടോ കോർഡിനേഷൻ ഭാരവാഹി മധു കണ്ണഞ്ചേരി, കെ-റെയിൽ വിരുദ്ധ സമിതി ഭാരവാഹി നസീർ ന്യൂജെല്ല, സി.എഫ്.കെ സെക്രട്ടറി സക്കറിയ പള്ളിക്കണ്ടി, സമദ് പൂക്കാട്, ശശിധരൻ കുനിയിൽ, അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ആലിക്കോയ പൂക്കാട്, പഞ്ചായത്ത്‌ മെമ്പർമാരായ വി.കെ ഹാരിസ്, ഷരീഫ് മാസ്റ്റർ, അബ്ദുല്ലക്കോയ വലിയാണ്ടി, എം. കെ മുഹമ്മദ് കോയ, റസീന ഷാഫി, രാജലക്ഷ്മി, പ്രൊഫ: അബൂബക്കർ കാപ്പാട്, എ.പി.പി തങ്ങൾ, തിരുവങ്ങൂർ ജുമാ മസ്ജിദ് ഖത്തീബ് എസ്.കെ അബൂബക്കർ ബാഖവി, അഷറഫ് പി.പി, എം.കെ മുസ്തഫ, ഉണ്ണികൃഷ്ണൻ പൂക്കാട്, ബിജു കാവിൽ, ആസിഫ് കലാം, വി.വി ഷമീർ, സാദിക്ക് അവീർ, മൻസൂർ കളത്തിൽ, മുനീർ കാപ്പാട്, ശ്രീജ കണ്ടിയിൽ, പി.പി ശ്രീജ, തസ്‌ലീന കബീർ, സാജിദ് കാട്ടിലപീടിക സംസാരിച്ചു. 

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക പ്രതിനിധികൾ പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post