ഗ്യാലറിയിൽ നിന്ന് താഴേയ്ക്ക് തെറിച്ചു വീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. തൃക്കാക്കര എം.എല്‍.എ ഉമ  തോമസിന് വീഴ്ചയെ തുടര്‍ന്ന് ഗുരുതര പരിക്ക്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 12,000 ഭരതനാട്യം നര്‍ത്തകരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന  നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. ഗ്യാലറിയില്‍ നിന്ന് 15 അടി താഴ്ചയിലേയ്ക്ക്  വീണാണ് അപകടം.  തലയ്ക്ക് പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയിലേയ്ക്ക് മാറ്റി. 


Post a Comment

Previous Post Next Post