‘കരുതലും കൈത്താങ്ങും’: കോഴിക്കോട് താലൂക്ക് അദാലത്ത് പരിഗണിച്ചത് 474 പരാതികള്‍, 280 പരിഹരിച്ചു.

കോഴിക്കോട് താലൂക്ക് തല അദാലത്തില്‍ 474 പരാതികള്‍ പരിഗണിച്ചു, 280ന് പരിഹാരം കണ്ടെത്തി. 190 പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ പരിഹരിച്ചു, 90 പരാതികള്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ ഉടന്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.

357 പരാതികള്‍ ഓണ്‍ലൈനായും 117 വേദിയിലൂടെയുമാണ് ലഭിച്ചത്. 29 എഎവൈ കാര്‍ഡുകളും 7 മുന്‍ഗണനാ കാര്‍ഡുകളും വിതരണം ചെയ്ത് അദാലത്ത് ആരംഭിച്ചു. റേഷന്‍ കാര്‍ഡ് മാറ്റല്‍, നികുതി അടവ്, വഴിത്തര്‍ക്കം, മരമുറി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പ്രധാന പരിഗണന നല്‍കി.

വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഏക ഉത്തരവിലൂടെ പരിഹാരം കാണുമെന്ന് അറിയിച്ചു.

വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്ക് അദാലത്തുകള്‍ ഡിസംബര്‍ 10, 12, 13 തീയതികളില്‍ നടത്തും.

Post a Comment

Previous Post Next Post