വിലങ്ങാട് ഉരുൾപൊട്ടൽ: കെസിബിസി പുനരധിവാസ ഭവനപദ്ധതി ഉദ്ഘാടനം 20ന്

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ  കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം 20 വൈകിട്ട് 5 ന് വിലങ്ങാട് കെസിബിസി ചെയർമാൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ്‌ കാതോലിക്ക ബാവ നിർവഹിക്കും. കോഴിക്കോട് ബിഷപും കെആർഎൽസിബിസി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. 

കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല അനുഗ്രഹ പ്രഭാഷണവും താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണവും നടത്തും. കോഴിക്കോട് ദേവഗിരി ഇടവകയാണ് ആദ്യത്തെ വീട് നിർമിച്ചുനൽകുന്നത്. 

ഷാഫി പറമ്പിൽ എംപി, ഇകെ വിജയൻ എംഎൽഎ, വാണിമേൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി സുരയ്യ ടീച്ചർ, നരിപ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു കെ., മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി കെസിബിസിയുടെ നേതൃത്വത്തിൽ വിവിധ പ്രൊജക്റ്റുകൾ നടന്നുവരുന്നതായി കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ,  സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post