കേരളം സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ് എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ വിജയ ഭാരതി സയാനി.
ജില്ലയിലെ നിലവില്‍ തീര്‍പ്പാകാത്ത അഞ്ച് പരാതികളിലും സ്വീകരിച്ച നടപടികള്‍ കമ്മീഷന്‍ വിലയിരുത്തി. ആരോഗ്യം, കെ.എസ്.ആര്‍.ടി.സി., പോലീസ്, മെഡിക്കല്‍ എഡ്യുക്കേഷന്‍, പഞ്ചായത്ത് വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. കുട്ടികളില്‍ ലഹരി ഉപയോഗം തടയാന്‍ അവരെ കായികരംഗത്തേക്ക് പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുടെ ആവശ്യകതയും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. രാജേന്ദ്രന്‍, വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്തു.
Post a Comment