വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാം; പരിവാഹന്‍ സൈറ്റ് വഴി എങ്ങനെ അപേക്ഷ നല്‍കാം.

വാഹനം വില്‍ക്കുമ്പോഴും സെക്കന്‍ഡ് വാഹനം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്. പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

അതിനായി www.parivahan.gov.in എന്ന സൈറ്റിൽ പ്രവേശത്തിനുശേഷം ഓൺലൈൻ സർവീസ്- വെഹിക്കിൾ റിലേറ്റഡ് സർവീസ് -സ്റ്റേറ്റ്- വെഹിക്കിൾ രജിസ്ട്രേഷൻ നമ്പർ -എൻട്രി രജിസ്ട്രേഷൻ നമ്പർ എന്നിവയ്ക്ക് ശേഷം താഴെ ടിക്ക് മാർക്ക് ചെയ്ത് proceed കൊടുത്താൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റ് തുടങ്ങിയ സർവീസുകൾക്ക് അപ്ലൈ ചെയ്യുന്ന വിൻഡോയിൽ എത്തും ഇതിൽ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് സെല്ലർ ആണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത്.

അതിൽ രണ്ട് ഓപ്ഷൻ കാണാം ഒന്ന് Mobile number authentication രണ്ട് Aadhaar Authentication മൊബൈൽ നമ്പർ പോലെ പേര് 50% മാച്ച് ആവുകയും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടു ഉണ്ടാവുകയും ചെയ്താൽ Aadhaar Authentication വഴി അപേക്ഷിക്കാൻ സാധിക്കും രേഖകൾ എല്ലാം ഓൺലൈൻ വഴി സമർപ്പിച്ചാൽ മതി. ഓഫീസിൽ ഹാജരാക്കേണ്ടതില്ല.

Mobile number authentication  വഴിയാണ് പെയ്മെൻറ് അടയ്ക്കുന്നതെങ്കിൽ ഓൺലൈൻ വഴി പെയ്മെൻറ് അടച്ച് ഒറിജിനൽ രേഖകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ഇവിടെ mobile number authentication ഓപ്പൺ ചെയ്ത് chassis  നമ്പറിന്റെ അവസാന അഞ്ചക്കവും തുടർന്ന് വാഹനം വിൽക്കുന്ന വ്യക്തിയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്ക് വരുന്ന ഒ.ടി.പി.യും എൻട്രി വരുത്തിയാൽ അപ്ലിക്കേഷൻ ഫോം വരികയും അതിൽ ട്രാൻസ്ഫർ ക്ലിക്ക് ചെയ്യുകയും വേണം. Duplicate R C വേണമെന്നുണ്ടെങ്കിൽ അതും tick ചെയ്യാം . താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ അഡ്രസ്സും ഫോൺ നമ്പറും എൻട്രി വരുത്തി സേവ് കൊടുത്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ജനറേറ്റ് ആയി വരികയും ആയത് വാഹനം വാങ്ങുന്ന വ്യക്തിയുടെ മൊബൈലിലേക്ക് മെസ്സേജ് ആയി വരികയും ചെയ്യും. 

തുടർന്ന് Transfer of ownership buy റിൽ പോയി sms ആയി വന്ന അപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ എന്റർ വരുത്തിയാൽ ഒടിപി വരികയും തുടർന്നു
കാണുന്ന അപ്ലിക്കേഷൻ ഫോമിൽ ട്രാൻസ്ഫർ ടിക്ക് ചെയ്യുകയും ചെയ്യാം. ഇതോടൊപ്പം ഡ്യൂപ്ലിക്കേറ്റ് ആർ സി ഹൈപ്പോഷൻ എൻട്രി എന്നിവയ്ക്കും ഒരുമിച്ച് അപേക്ഷിക്കാൻ സാധിക്കും.

 അതിനു താഴെ വാഹനം വാങ്ങുന്ന വ്യക്തിയുടെ ആവശ്യപ്പെടുന്ന ഡീറ്റെയിൽസ് എൻട്രി വരുത്തി വാഹനം വിൽക്കുന്ന വ്യക്തിയുടെ യോ വാങ്ങുന്ന വ്യക്തിയുടെയോ ആർടിഒ ഓഫീസ് സെലക്ട് ചെയ്താൽ fees amount എത്രയാണെന്നും  payment now കൊടുത്ത് G pay വഴിയും മറ്റ് ഓൺലൈൻ പെയ്മെൻറ് വഴിയും ഫീസ് അടക്കാവുന്നതാണ്.

തുടർന്ന് ഡീറ്റെയിൽസ് fill ചെയ്ത അപ്ലിക്കേഷൻ ഫോംസ് ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് വാഹനം വാങ്ങുന്ന വ്യക്തിയും, വിൽക്കുന്ന വ്യക്തിയും sign ചെയ്തതും ഒറിജിനൽ ആർസി ബുക്കും, വാഹനം വാങ്ങുന്ന വ്യക്തിയുടെ ആധാറിന്റെ ഒറിജിനലും, സ്റ്റാറ്റസിൽ reprint എന്ന ഭാഗത്ത് പോയി അപ്ലിക്കേഷൻ നമ്പർ എന്റർ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടതും ഫൈനൽ സബ്മിഷൻ നൽകേണ്ടതുമാണ്. 15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഉള്ള ഒരു സത്യവാങ്മൂലവും വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

Post a Comment

Previous Post Next Post