ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും ഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പുവരുത്തുമെന്നും മന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കടപ്പാട്ടൂർ ഇടത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബർ 2 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മണ്ഡലകാല ഒരുക്കങ്ങളുടെ അന്തിമഅവലോകനം നടക്കുമെന്നും മന്ത്രി അറിയിച്ചു. ലഹരിക്കെതിരേയുള്ള പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി കടപ്പാട്ടൂരിലും പരിസര പ്രദേശങ്ങളിലും എക്സൈസ് വകുപ്പ് രണ്ട് പട്രോളിങ് യൂണിറ്റുകളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment