കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തെരുവ് നായ ശല്യം പരിഹാരം വേണം മർഡാക്ക്‌.

കോഴിക്കോട് : റയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യം പരിഹാരം വേണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് കൌൺസിൽ (മർഡാക്ക്‌ ) യോഗം റയിവേ ബോർഡ്‌ ചെയർമനോട് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ജർമൻ വിനോദ യാത്ര സംഘത്തിൽ പെട്ട ഒരാളെതെരുവ് നായ കടിച്ച സംഭവം അതീവ ഗൗരവമായി കാണണം. കേന്ദ്ര ടൂറിസം വകുപ്പ് അന്വേഷണം നടത്തണം. റെയിൽവേ സ്റ്റേഷനിലെ എല്ലാ ഫ്ലാറ്റ് ഫോമിലും തെരുവ് നായ യുടെ സ്വൈര്യവിഹരമാണ് 
ദിനം പ്രതി നൂറു കണക്കിന് ആളുകൾ യാത്ര ചെയ്യുന്നഈ സ്റ്റേഷനിൽ പല യാത്ര ക്കാരും ഭയത്തോടെയാണ് ചെയറിൽ ഇരിക്കാറ്.

പ്രായമുള്ളവരുടെയും കുട്ടികളുടെയും നേരെ പലപ്പോഴും നായ കുരച്ചു ചാടാറുണ്ട് തെരുവ് നായ ശല്യം പരിഹാരം കാണാൻ കോഴിക്കോട് കോർപ്പറേഷൻ തയ്യാറാകണം യോഗത്തിൽ പ്രസിഡന്റ്‌ എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രെട്ടറി കെ എം സുരേഷ് ബാബു സ്വാഗതം പറഞ്ഞു.വർക്കിംഗ്‌ ചെയർമാൻ 
സകരിയ പള്ളി കണ്ടി, പി കെ ജുനൈദ്, എം കെ. ഉമ്മർ, വേണുഗോപാൽ, പി. അബ്ദുൽ റഹിമാൻ സംസാരിച്ചു.

Post a Comment

Previous Post Next Post