2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ലെന്ന് ഹൈക്കോടതി. കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്ക് എതിരെ വഖഫ് ബോർഡ് കൊടുത്ത പരാതിയിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണനാണ് ഉത്തരവ് ഇറക്കിയത്.
പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് വഖഫ് ഭൂമിയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ബോർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2013ൽ നിയമ ഭേദഗതി വരുന്നതിന് മുൻപ് 1999 മുതൽ പോസ്റ്റ് ഓഫീസ് അവിടെ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം .
Post a Comment