സവിശേഷ പരിഗണന അർഹിക്കുന്നവർക്ക് പ്രചോദനമേകുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസീവ് ഇനങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി.

സവിശേഷ പരിഗണന അർഹിക്കുന്നർക്ക് പ്രചോദനവും ആത്മവിശ്വാസവുമേകി മുന്നോട്ടു കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമെന്നും ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ  ആദ്യമായി ഇൻക്ലൂസീവ് ഇനങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി. 

ഇൻക്ലൂസീവ് സ്പോർട്സ് ഒഫിഷ്യൽസിനുള്ള ഏകദിന ശിൽപശാല എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും  മറ്റു കുട്ടികളെയും  ഉൾപ്പെടുത്തി തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ അത്‌ലറ്റിക്സ്  ഗെയിംസ് ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post