കോഴിക്കോട് റെയില്‍വേ വികസനത്തിനായി 470 കോടി രൂപയും തൃശൂരിന് 393 കോടി രൂപയും അനുവദിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.

തൃശൂര്‍ റെയിൽവേ വികസനത്തിനായി 393 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നരേന്ദ്രമോദിയുടെ  നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേരളത്തിന്‍റെ റെയിൽവേ വികസനത്തിനായുള്ള ബജറ്റ് തുക 3000 കോടി രൂപയായി ഉയര്‍ന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ഘട്ടം ഘട്ടമായി കേരളത്തിലുടനീളമുള്ള റെയിൽപാത മെച്ചപ്പെടുത്താനുള്ള നടപടികൾ നടന്നുവരികയാണെന്ന് ശ്രീ. വൈഷ്ണവ് തൃശ്ശൂരില്‍ പറഞ്ഞു. മെമു ട്രെയിനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. കൂടുതൽ മെമു  ട്രെയിനുകള്‍ ഒരുക്കുന്നതിനായി നടപടികൾ സ്വീകരിക്കും. 

ആലപ്പുഴ റൂട്ടിൽ വന്ദേഭാരത് ആരംഭിച്ചതിനുശേഷം മറ്റു ട്രെയിനുകള്‍ വൈകിയോടുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ചു നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ വിഷയത്തില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ തീരുമാനം മുന്നോട്ടുവെക്കാൻ തയ്യാറായാൽ സംസ്ഥാന സർക്കാറുമായി സഹകരിച്ചു മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനമെന്നും ശ്രീ വൈഷ്ണവ് അറിയിച്ചു.


Post a Comment

Previous Post Next Post