പാലക്കാട് ഉപതെരഞ്ഞെടുപ്പി൯െറ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ ആരംഭം മുതൽ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കും, ആരോപണ പ്രത്യാരോപണങ്ങൾക്കും ഇടയിലും പരമാവധി വോട്ടർമാരെ നേരിൽ കാണാൻ കഴിഞ്ഞതിന്‍റെ ആത്മ വിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ.
വൈകിട്ട് നഗരത്തിലെ സ്റ്റേഡിയം സ്റ്റാന്‍റ് പരിസരത്താണ് സമാപനം നടക്കുക. എൽ.ഡി.എഫ് സ്ഥാനാർഥി പി സരിൻ ഇൻഡോർ സ്റ്റേഡിയം പരിസരത്ത് നിന്നും യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ ഒലവക്കോട്ട് നിന്ന് യാത്ര ആരംഭിക്കും. മേലാമുറിയിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർഥി സി.കൃഷ്ണകുമാറി൯െറ പ്രചാരണം തുടക്കം കുറിക്കുക.
ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം കണക്കിലെടുത്ത് വൈകിട്ട് 4 മണിമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment