കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ- ചൈന സുരക്ഷാ സേനകളുടെ പട്രോളിംഗ് ആരംഭിച്ചു.

കിഴക്കൻ ലഡാക്ക് മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സുരക്ഷാസേന പട്രോളിംഗ് ആരംഭിച്ചു. 2020 ഏപ്രിലിൽ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് നിർത്തിവച്ചിരുന്ന പട്രോളിംഗാണ് ഡെംചോക്ക് മേഖലയിൽ പുനരാരംഭിച്ചത്. ഡെപ്സാങ്ങ് മേഖലയിലെ പട്രോളിംഗ് ഉടൻ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

 കഴിഞ്ഞ മാസം നടന്ന നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകൾക്ക് ശേഷമാണ് അതിർത്തികളിലെ സേനാപിന്മാറ്റത്തിന് ഇരുരാജ്യത്തെ സൈനികരും തയ്യാറായത്. ഇന്നലെ ദീപാവലി പ്രമാണിച്ച് ചുഷുൽ മോൾഡോ, ദൗലത്ത് ബേഗ് ഓൾഡി, ഹോട്ട് സ്പ്രിംഗ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇരുപക്ഷവും മധുരം കൈമാറിയിരുന്നു.


Post a Comment

Previous Post Next Post