കട്ടൻചായയും പരിപ്പുവടയും പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചെന്ന് ഡി.സി. ബുക്സ്.

ഇ.പി. ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡി.സി. ബുക്സ്. നിർമിതിയിലുള്ള സാ​ങ്കേതികപ്രശ്നങ്ങൾ കാരണം  പുസ്തക പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ് എന്നാണ് ഡി.സി. ബുക്സ് അറിയിച്ചത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി. ​ബുക്സ് ഫേസ്ബുക്കിൽ കുറിച്ചു. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇ.പി. ജയരാജന്റെ ആത്കഥയിലേതെന്ന പേരിൽ പുറത്തുവന്ന പുസ്തകത്തിലെ ചില വിവരങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ഡി.സി.ബുക്സിന്റെ നീക്കം. സി.പി.എമ്മിനെതിരെ തുറന്നടിക്കുന്ന ഇ.പിയുടെ പരാമർശങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്. 

എഴുതാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഇ.പിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി കൊടുത്തി​ട്ടില്ലെന്നും കവർ ചിത്രം പോലും ​തയാറാക്കിയിട്ടില്ലെന്നുമാണ് ഇ.പിയുടെ പറയുന്നത്.

Post a Comment

Previous Post Next Post