കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വേകുന്ന സീപ്ലെയിന്‍ സര്‍വ്വീസിന് തിങ്കളാഴ്ച തുടക്കമാകും.

സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍  സര്‍വീസ്  തിങ്കളാഴ്ച  മന്ത്രി പി.എ മുഹമ്മദ് റിയാസ് കൊച്ചിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി പദ്ധതിക്ക് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. 

ഫ്ളാഗ്  ഓഫിനു ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നതോടെ പശ്ചിമഘട്ടത്തിന്റെ ഹരിതാഭ ആസ്വദിക്കാൻ കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post