മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശം വേണമെന്ന ആവശ്യം കോടതി തള്ളി.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും കേരള ഹൈക്കോടതി. അഭിഭാഷകരും, മാധ്യമപ്രവർത്തകരും തമ്മില്‍ ഏതാനും വർഷങ്ങൾക്ക് മു൯പുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നല്‍കിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശം വേണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. മാധ്യമങ്ങൾ സ്വയം നിയന്ത്രിച്ച് മുന്നോട്ടു പോകണം എന്ന് കോടതി ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post