ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി, സൂപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേറ്റത്. 2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.
Post a Comment